ആലപ്പുഴ : മുട്ടാർ ഈയ്യോച്ചൻ 53ാം രക്തസാക്ഷിത്വ ദിനം സംസ്ഥാന നെൽനാളികേര കർഷക ഫെഡറേഷന്റ അഭിമുഖ്യത്തിൽ ആചരിച്ചു.സംസ്ഥാന പ്രസിഡണ്ട് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ്, എം. ഇ. ഉത്തമക്കുറുപ്പ് ,എച്ച്.സുധീർ, കേരളകർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഷാബ്ദ്ദീൻ ,ഹക്കീം മുഹമ്മദ് രാജാ, ജേക്കബ് എട്ടിൽ ,പി.ടി.രാമചന്ദ്രൻ നായർ, എൻ.എൻ. ഗോപിക്കുട്ടൻ, തോമസ് ജോൺ,ഡി.ഡി.സുനിൽ കുമാർ,ജോ നെടുമുടി,ബിനു നെടുംപുറം ,രാജൻ മേപ്രാൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |