
മുഹമ്മ: ചേർത്തല മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളും സ്മാർട്ടാക്കുമെന്ന്
മന്ത്രി പി.പ്രസാദ് പറഞ്ഞു. കായിപ്പുറം ആസാദ് മെമോറിയൽ എൽ.പി സ്കൂളിലെ ഇരുനിലമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അങ്കണവാടികളിൽ കമ്പ്യൂട്ടറും എ.സി സംവിധാനവും ഒരുക്കും. സമാനതയില്ലാത്ത ഇടപെടൽ ആണ് വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്.
അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളായി ആസാദ് സ്കൂളിനെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ്.രാധാകൃഷ്ണൻ അങ്കണവാടി അദ്ധ്യാപകരെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ. നസീമ കർഷകരെയും ആദരിച്ചു.
പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ.ആർ.മോഹിത് കബ് ബുൾ ബുൾ കേഡറ്റുകളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.എസ്.ലത, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബാബു വടക്കേച്ചിറ എന്നിവർ പ്രതിഭകളെ അനുമോദിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി ബിജു എൻഡോവ്മെന്റ് വിതരണം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി എം.പി.മഹീധരൻ കായിക പ്രതിഭകളെ ആദരിച്ചു.
പഞ്ചായത്ത് അംഗം ബീന അനിൽകുമാർ, ദീപ അജിത് കുമാർ, പി.ടി.എ പ്രസിഡന്റ് ഇ. ടി.രമണൻ, പ്രഥമാധ്യാപിക എസ്. മിനിമോൾ, സ്കൂൾ വികസന സമിതി ചെയർമാൻ ആർ.സജികുമാർ, ഡി.ഷാജി, ഡി.സതീശൻ, സന്തോഷ് ഷണ്മുഖൻ, സ്റ്റാഫ് സെക്രട്ടറി എൻ.ഷിജു, അധ്യാപകൻ പി.എസ്. ജോസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |