ജൂനിയർ കൺസൾട്ടന്റ് ഒഴിവ്
Thursday 21 May 2026 9:55 PM IST
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ ട്രോമാകെയർ വിഭാഗത്തിൽ ജൂനിയർ കൺസൾട്ടന്റ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നതിനായി
29ന് ഉച്ചയ്ക്ക് 12ന് പ്രിൻസിപ്പൽ ഓഫീസിൽ അഭിമുഖം നടക്കും . യോഗ്യത: എമർജൻസി മെഡിസിൻ/അനസ്തേഷ്യോളജി/ഓർത്തോപീഡിക്സ്/ജനറൽ സർജറി പി.ജി. ഡിഗ്രി അല്ലെങ്കിൽ ഡി.എൻ.ബി കോഴ്സ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ നൽകുന്ന സ്ഥിര രജിസ്ട്രേഷൻ(ടി.സി.എം.സി). ജനനത്തീയതി മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ: 0477-2282611, 2282015