ധനസഹായം : അപേക്ഷ ക്ഷണിച്ചു
Thursday 21 May 2026 9:58 PM IST
ആലപ്പുഴ: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ, 2026-27 അദ്ധ്യയന വർഷം എൽ.കെ.ജി. / ഒന്നാം ക്ലാസുകളിൽ പുതുതായി പ്രവേശനം നേടുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ https://services.unorganisedwssb.org/index.php/home എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 5. ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ജില്ലാ ഓഫീസിൽ നൽകണം .ഫോൺ: 0477-2241455.