റോഡ് തുറന്നുകൊടുക്കണം: ആർ.ജെ.ഡി
Thursday 21 May 2026 9:59 PM IST
ആലപ്പുഴ : അടച്ചിട്ടിരിക്കുന്ന ഇരുമ്പുപാലം തെക്കേക്കര റോഡ് തുറക്കാൻ അടിയന്തര നടപടികൾ മുനിസിപ്പൽ അധികാരികൾ സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ .പൊതുജനങ്ങളും വ്യാപാരികളും വളരെയധികം ബുദ്ധിമുട്ടുന്നതായി യോഗം ചൂണ്ടിക്കാട്ടി. ആർ.ജെ.ഡി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സെയ്തു മുഹമ്മദ് സാലിഹ് അദ്ധ്യക്ഷനായി. ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ജെ. കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. വി.എസ്. ജോഷി, കെ.എസ്. സുധാകരൻ, ടോം ജോസഫ്, കെ. മാത്യു, മുഹമ്മദ് സാലി, രാജു ജോൺ, എ.ആർ. ഫാസിൽ, സജ്നാ അസ്ഹർ എന്നിവർ സംസാരിച്ചു.