സ്കൂൾ തുറക്കാൻ ദിവസങ്ങൾ, ഒരുക്കാം സുരക്ഷിതയാത്ര

Thursday 21 May 2026 10:01 PM IST

ആലപ്പുഴ: അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദ്യാർതഞ്ഞഥികൾക്ക് സുരക്ഷിതമായ സ്കൂൾയാത്രയ്ക്ക് നടപടികൾ ആരംഭിച്ച് മോട്ടോർ വാഹനവകുപ്പ്. സ്കൂളുകൾക്കും ഡ്രൈവർമാർക്കും നി‌ർദ്ദേശങ്ങൾ നൽകിത്തുടങ്ങി. ഇവ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്കൂൾ ബസ്, ഡ്രൈവർമാരുടെ മുൻകാല ചരിത്രം എന്നിവയെല്ലാം സ്കൂൾ അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നാണ് നിർദ്ദേശം. സ്കൂൾ ബസ് ഡ്രൈവറായി പ്രവർത്തിക്കുന്നവർക്ക് കുറഞ്ഞത് 10വർഷത്തെ ഡ്രൈവിംഗ് പരിശീലനം ഉണ്ടായിരിക്കണം.

മദ്യപിച്ചു വാഹനം ഓടിച്ചതിനോ അപകടകരമായോ അമിത വേഗതയിലോ വാഹനം ഓടിച്ചതിന് ശിക്ഷിക്കപ്പെട്ടവരോ ആവരുത്. വെളുത്ത നിറത്തിലുള്ള ഷർട്ടും കറുത്ത

ഗോൾഡൻ യല്ലോ കളറിലുള്ളതാവണം സ്കൂൾ, കോളേജ് ബസുകൾ. എല്ലാ സ്കൂൾ ബസിലും വേഗനിയന്ത്രണ സംവിധാനം (എസ്.എൽ.ഡി) ഘടിപ്പിച്ചിരിക്കണം. മണിക്കൂറിൽ 50 കിലോമീറ്ററാണ് നിശ്ചയിച്ചിരിക്കുന്ന പരമാവധി വേഗത. സ്കൂൾ മേഖലകളിൽ 30 കിലോമീറ്റർ മാത്രമേ പാടുള്ളൂ. എല്ലാ സ്കൂൾ ബസുകളിലും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് സ്ഥാപിക്കണം. സ്കൂളിന്റെ പേരും മേൽവിലാസവും ലഭ്യമാകുന്ന ഫോൺ നമ്പറും (വാഹനങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫീസറുടെ മൊബൈൽ നമ്പർ ഉൾപ്പെടെ) ബസിന്റെ വശങ്ങളിലും പിന്നിലും രേഖപ്പെടുത്തിയിരിക്കണം. കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും റോഡ് മുറിച്ചു കടക്കുന്നതിനും അവശ്യഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനും പരിശീലനം ലഭിച്ച ആയ/ ഡോർ അറ്റൻഡർ വാഹനത്തിലെ വാതിലിന്റെ എണ്ണത്തിനനുസരിച്ച് സ്കൂൾ ബസുകളിൽ ഉണ്ടായിരിക്കണം

കുട്ടികളെ ബസിൽ നിറുത്തരുത്

 കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്ന പ്രൈവറ്റ് വാഹനങ്ങളിൽ 'ഓൺ സ്കൂൾ ഡ്യൂട്ടി ' എന്ന് രേഖപ്പെടുത്തണം

 വാതിൽ തുറന്നുവച്ച അവസ്ഥയിൽ ബസ് സ‌ർവീസ് നടത്തരുത്. സഡൻ ബ്രേക്കും സ‌ഡൻ ആക്സിലറേറ്റും ഒഴിവാക്കുക

 യാത്രചെയ്യുന്ന കുട്ടികളുടെ പേരും മേൽവിലാസവും രക്ഷകർത്താവിന്റെ ഫോൺ നമ്പറും വാഹനത്തിൽ പ്രദ‌ർശിപ്പിക്കണം

 വാഹനത്തിന്റെ രേഖകൾ സൂക്ഷിക്കണം. എം പരിവാ‌ർ, ഡിജിലോക്കർ എന്നീ ആപ്പുകൾ മുഖേന ഡിജിറ്റലായും സൂക്ഷിക്കണം  സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥികളെ നിറുത്തിയുള്ള യാത്ര പാടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് നിർദ്ദേശം നൽകി

സ്കൂൾ ബസുകളുടെ പരമാവധി വേഗത

50 കി.മീ.

വിദ്യാവാഹൻ ആപ്പ്

രക്ഷകർത്താക്കൾക്ക് സ്കൂൾ വാഹനം എവിടെ എത്തി എന്ന് അറിയുന്നതിനും ജീവനക്കാരെ ബന്ധപ്പെടുന്നതിനുമുള്ള മൊബൈൽ ആപ്പ് ആണിത്. സ്കൂൾ അധികൃതർ വാഹനത്തിന്റെയും മറ്റും വിവരങ്ങൾ രേഖപ്പെടുത്തി രക്ഷാകർത്താക്കൾക്ക് ഈ ആപ്പ് ഉപയോഗപ്പെടുത്താൻ സാഹചര്യം ഒരുക്കണം.