ഇ .കാർട്ട് ജീവനക്കാർ പ്രതിഷേധിച്ചു
Thursday 04 June 2026 12:09 AM IST
അമ്പലപ്പുഴ: ഓൺലൈൻ വ്യാപാര സ്ഥാപനമായ ഇ കാർട്ടിലെ ജീവനക്കാർ വേതന വ്യവസ്ഥ പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു. ഇ കാർട്ട് ഹബ്ബ് മുഖേന ഫ്ലിപ് കാർട്ട് ഉൽപ്പന്നങ്ങൾ നേരത്തെ വീടുകളിൽ എത്തിക്കുന്നതിന് 15.50 രൂപയായിരുന്നു നൽകിയിരുന്നത്. ഇത് 13 രൂപയായി വെട്ടിക്കുറച്ചതിനെതിരെയാണ് ജീവനക്കാർ സമരം സംഘടിപ്പിച്ചത്. തുടക്കത്തിൽ അമ്പലപ്പുഴ, ചങ്ങനാശേരി എന്നിവിടങ്ങളിലാണ് വേതനം പരീക്ഷണാടിസ്ഥാനത്തിൽ കുറച്ചിരിക്കുന്നത്. ഇവിടങ്ങളിലാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. 18 രൂപയായെങ്കിലും വേതനം ഉയർത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.