ആലപ്പുഴ: രോഗിയായ വൃദ്ധനെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ, യമഹ എൻജിൻ ഘടിപ്പിച്ച വള്ളം കായലിൽ കുടുങ്ങിയപ്പോൾ രക്ഷകരായത് അഗ്നിരക്ഷാസേനംഗങ്ങൾ. ഇന്നലെ രാവിലെ 9.30നാണ് സംഭവം. പറവൂരിലെ സഹകരണ ആശുപത്രിയിലേക്ക് ഡയാലിസിസിന് പോകാൻ തിരുമല വാർഡ് ചക്രപ്പുരയ്ക്കൽ സോമൻ (73) സഞ്ചരിച്ച വള്ളമാണ് പോഞ്ഞിക്കരയ്ക്കും ഡോക്ക് യാർഡിനും ഇടയ്ക്ക് കായലിൽ പോളക്കിടയിൽ കുടുങ്ങിയത്. വള്ളത്തിൽ സോമനൊപ്പം ഉണ്ടായിരുന്ന സനൽകുമാർ ഏറെനേരം പണിപ്പെട്ടിട്ടും പായൽക്കൂട്ടത്തിൽനിന്ന് പുറത്തുകടക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. പായലും വള്ളികളും മുറിച്ചുമാറ്റി ഫയർബോട്ടുപയോഗിച്ച് വള്ളംകെട്ടി വലിച്ച് യാത്രക്കാരനെ പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനത്തിന് അസി. സ്റ്റേഷൻ ഓഫിസർ വാലന്റയിൻ, സി.പി. ഓമനക്കുട്ടൻ, കബീർ, പി.എഫ്. ലോറൻസ്, എ.ജെ ബഞ്ചമിൻ, ബി.ബിനോയ്, വിപിൻ രാജ്, സന്തോഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |