ആലപ്പുഴ: കെ.എസ്.ആർ.ടി.സിയിൽ ഒക്ടോബർ മാസത്തെ പെൻഷൻ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് പെൻഷണേഴ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ ഡി.ടി.ഒ ഓഫീസ് പടിക്കൽ ധർണ നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് എ.ബഷീർകുട്ടി അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ വിതരണം ചെയ്യും വരെ സമരപരിപാടികൾ തുടരുമെന്ന് പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ, കേന്ദ്രകമ്മറ്റി അംഗം ജി.തങ്കമണി, യൂണിറ്റ് ട്രഷറർ എം.പി.പ്രസന്നൻ, ജില്ലാ ട്രഷറർ എ.പി.ജയപ്രകാശ്, എം.അബൂബക്കർ, എം.ജെ.സ്റ്റീഫൻ, പി.കെ.നാണപ്പൻ, ഇ.എ.ഹക്കിം, എം.പുഷ്കാംഗദൻ, കെ.റ്റി.മാത്യു, വി.വി.ഓംപ്രകാശ് എന്നിവർ സംസാരിച്ചു. ഇന്നും സമരം തുടരുമെന്ന് യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |