ചാരുംമൂട് : നൂറനാട് സർവ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന സഹകരണ വാരാഘോഷവും സെമിനാറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ബി.വിശ്വൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.അജികുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജി. പുരുഷോത്തമൻ, ശോഭ സുരേഷ്, ഗീത അപ്പുക്കുട്ടൻ,ബി.ശിവപ്രസാദ്, വി.വിനോദ്, ജി.അജീഷ്, ജെ.സോബി,സി. വേണുഗോപാലക്കുറുപ്പ്,എൻ.ഉദയൻ ,ഡി.സന്തോഷ് എന്നിവർ സംസാരിച്ചു.റിട്ട.അസി.രജിസ്ട്രാർ കെ.ഉണ്ണിക്കൃഷ്ണപിള്ള വിഷയാവതരണം നടത്തി. ഇ.കെ.രാജൻ ,എസ്.രാമകൃഷ്ണൻ,കെ.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, എൻ. ശശിധരൻ, എൻ.രാമചന്ദ്രൻ താങ്കൾ, സി.ശശി, പ്രീതി തോമസ്, ബിന്ദുമോൾ എന്നിവർ പങ്കെടുത്തു.
സെക്രട്ടറി എൻ ഉദയൻ സ്വാഗതവും സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |