മാവേലിക്കര: മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ അന്തേവാസികൾക്കായി അമൃത വിശ്വവിദ്യാപീഠവും കേരള ജയിൽ വകുപ്പും സംയുക്തമായി നടത്തിയ യോഗാധ്യാന പരിശീലനം സമാപിച്ചു. സമാപന സമ്മേളനം എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ജയിൽ സൂപ്രണ്ട് എസ്. ശിവാനന്ദൻ അദ്ധ്യക്ഷനായി. തിരുവല്ല മാതാഅമൃതാനന്ദമയി മഠം മഠാധിപതി സ്വാമിനി ഭവ്യാമൃത പ്രാണ അനുഗ്രഹ പ്രഭാഷണം നടത്തി. അസി. സൂപ്രണ്ട് റംലത്ത്ബീവി, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സുനിൽകുമാർ എന്നിവർ സംസാരിച്ചു. യോഗാ ക്ലാസിൽ പങ്കെടുത്ത ജയിൽ അന്തേവാസികൾക്ക് എം.എൽ.എ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |