ആലപ്പുഴ: കൊവിഡ് സാഹചര്യത്തിൽ ഓൺലൈനിൽ സംഘടിപ്പിക്കുന്ന കേരളോത്സവം കലാമത്സരങ്ങൾക്ക് 30 വരെ പേര് രജിസ്റ്റർ ചെയ്യാം. പഞ്ചായത്ത്, ബ്ലോക്ക് തല മത്സരങ്ങൾ ഒഴിവാക്കി ജില്ലാതലത്തിലാണ് മത്സരങ്ങൾ. താല്പര്യമുള്ളവർക്ക് നേരിട്ടും ക്ലബുകൾ വഴിയും www.keralotsavam.com എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടത്താം. രജിസ്റ്റർ നമ്പർ, കോഡ് നമ്പർ എന്നിവ ലഭിക്കും. കോഡ് നമ്പർ വ്യക്തമായി പ്രദർശിപ്പിച്ച് തയ്യാറാക്കുന്ന വീഡിയോകൾ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ഓൺലൈൻ ആപ്ലിക്കേഷനിൽ പ്രവേശിച്ച് ഡിസംബർ 10നുള്ളിൽ അപ്ലോഡ് ചെയ്യണം.
പഞ്ചായത്തുകളിൽ നിന്നും ലഭിക്കുന്ന എൻട്രികൾ വിദഗ്ദ്ധ സമിതി പരിശോധിച്ച് ഒരു ഇനത്തിൽ അഞ്ചെണ്ണം വീതം ജില്ലാതല വിധി നിർണയത്തിൽ ഉൾപ്പെടുത്തും. ജില്ലാതലത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് സർട്ടിഫിക്കറ്റും സമ്മാനത്തുകയും ലഭിക്കും. ഫോൺ 0477 2239736, 9496260067.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |