ചേപ്പാട് : ചേപ്പാട് പഞ്ചായത്തിലെ മിക്ക ഹൈമാസ്റ്റ് ലൈറ്റുകളും പ്രവർത്തനരഹിതമാണെന്ന് പരാതി. ലക്ഷങ്ങൾ ചിലവാക്കി ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തല ചേപ്പാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും, ഉടമ്പടി പ്രകാരംഅറ്റകുറ്റപ്പണിയുടെ ചുമതലയുള്ള പഞ്ചായത്ത് അധികൃതർ അലംഭാവം കാട്ടുന്നുവെന്നാണ് ആക്ഷേപം. ദേശീയപാതയിൽ കാഞ്ഞൂർ ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമായിരുന്നു. എന്നാൽ ഇത് കണ്ണടച്ചിട്ട് മാസങ്ങളായി. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയിൽ ചേപ്പാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഡോ.ബി. ഗിരീഷ്കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |