ആലപ്പുഴ: കെ - റെയിൽ കേരളത്തിന്റെ സ്വപ്ന പദ്ധതിയല്ലെന്നും പിണറായിയുടെ കമ്മിഷൻ പദ്ധതിയാണെന്നും യു.ഡി.എഫ് ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. പദ്ധതി പൂർത്തിയായാൽ കേരളത്തിന്റെ സർവനാശമായിരിക്കും ഉണ്ടാവുകയെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തെ വിഭജിക്കുന്ന പദ്ധതിക്കെതിരെ 18ന് രാവിലെ 10ന് മാർച്ചും ധർണയും നടത്താൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ അദ്ധ്യക്ഷനായി. എ.എൻ. രാജൻബാബു ഉദ്ഘാടനം ചെയ്തു. കൺവീനർ ബി. രാജശേഖരൻ, എ.എ. ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ, കോശി.എം. കോശി, എച്ച്. ബഷീർകുട്ടി, കെ. സണ്ണിക്കുട്ടി, എ. നിസാർ, എ.എൻ പുരം ശിവകുമാർ, തോമസ് ചുള്ളിക്കൽ, കമാൽ.എം. മാക്കിയിൽ, രാജു, സഞ്ജീവ് ഭട്ട്, സുബ്രമണ്യദാസ്, തോമസ്കുട്ടി മാത്യു, എസ്.എസ്. ജോളി, സുനിൽ ജോർജ്, എ.എ. റസാഖ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |