മാവേലിക്കര: എക്സ് സർവീസസ് ലീഗ് മാവേലിക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മാവേലിക്കരയിൽ നടത്തുന്ന 1971 ഇന്ത്യ -പാക് യുദ്ധത്തിന്റെ സുവർണ ജൂബിലി വിജയ ദിനാഘോഷത്തിന് മുന്നോടിയായി വിളംബര വാഹന റാലി നടത്തി. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി. സുധാകര കുറുപ്പ് റാലി ക്യാപ്ടൻ സോമനാഥപിള്ളയ്ക്ക് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് പ്രസിഡന്റ് എസ്. മുരളീധര കൈമൾ അദ്ധ്യക്ഷനായി. സെക്രട്ടറി പങ്കജാക്ഷൻപിള്ള, എസ്. വിജയൻപിള്ള, ശശിരാജ്, ജാഫർകുട്ടി, ടി.കെ. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മാവേലിക്കര താലൂക്കിലെ വിവിധ പ്രൈമറി യൂണിറ്റുകളുടെ സ്വീകരണം ഏറ്റുവാങ്ങി മാവേലിക്കര ബുദ്ധ ജംഗ്ഷനിൽ റാലി സമാപിച്ചു. സമാപന സമ്മേളനം ഇ.എസ്.എച്ച്.എസ് പോളി ക്ലിനിക് ഓഫീസർ ഇൻ ചാർജ് ലെഫ്. കേണൽ വി.ഐ. ഹരികുമാർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |