ആലപ്പുഴ: കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലയിൽ ഇതുവരെ സമർപ്പിക്കപ്പെട്ട 1008 അപേക്ഷകളിൽ 748 എണ്ണം പരിശോധനകൾ പൂർത്തിയാക്കി അംഗീകരിച്ചു. ഇതിൽ 484 പേർക്ക് ധനസഹായമായ 50000 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കിയതായി ജില്ലാ കളക്ടർ എ.അലക്സാണ്ടർ അറിയിച്ചു.
ധനസഹായത്തിനും കൊവിഡ് ബാധിച്ചു മരിച്ച ബി.പി.എൽ കുടുംബാംഗങ്ങളുടെ ആശ്രിതർക്കുള്ള പെൻഷൻ ലഭിക്കുന്നതിനും relief.kerala.gov.in പോർട്ടൽ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങൾ കൊവിഡ് 19 ഡെത്ത് ഇൻഫർമേഷൻ സിസ്റ്റത്തിൽ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഈ പോർട്ടലിലൂടെ അപ്പീൽ നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |