ആലപ്പുഴ: ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ കോഴ്സിന് ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിന്റെ അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നീ ഉയർന്ന യോഗ്യതകളും പരിഗണിക്കും. പ്രായപരിധി 17 നും 35നും മദ്ധ്യേ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അഞ്ചുവർഷവും പിന്നാക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും ഇളവ് അനുവദിക്കും. പിന്നാക്കക്കാർക്ക് ഇ-ഗ്രാന്റ്സ് മുഖേന ഫീസ് ആനുകൂല്യം ലഭിക്കും. അവസാന തീയതി 31. വിലാസം: പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട. ഫോൺ: 04734296496, 8547126028.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |