SignIn
Kerala Kaumudi Online
Thursday, 19 September 2024 3.09 AM IST

ഒമിക്രോൺ വകഭേദം: ജില്ലയിൽ നിയന്ത്രണം വീണ്ടും കടുപ്പിച്ചു

Increase Font Size Decrease Font Size Print Page
omicron

ആലപ്പുഴ: ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദുരന്തനിവാരണ നിയമപ്രകാരം ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ ഉത്തരവായി. പാലിച്ചില്ലെങ്കിൽ കർശന നടപടിക്ക് ശുപാർശ ചെയ്തു.

ഇന്ന് മുതൽ കർശന നിയന്ത്രണം

1. ഇന്നുമുതൽ ജനുവരി രണ്ടുവരെ രാത്രി 10 മുതൽ രാവിലെ അഞ്ചുവരെ യാത്രാനിയന്ത്രണം

2. ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു

3. രാത്രി 10ന് ശേഷം കടകൾ പ്രവർത്തിപ്പിക്കാൻ പാടില്ല

4. പുതുവത്സരാഘോഷങ്ങൾ രാത്രി 10ന് ശേഷം അനുവദിക്കില്ല

5. ഒമിക്രോൺ വകഭേദം വേഗത്തിൽ പടരുമെന്നതിനാൽ വായുസഞ്ചാരം ഉറപ്പാക്കി സാമൂഹിക അകലം പാലിച്ചുവേണം ഇൻഡോർ പരിപാടികൾ നടത്താൻ

6. ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക്ക് പാർക്കുകൾ എന്നിവിടങ്ങളിൽ കൂട്ടംകൂടാൻ പാടില്ല

7. ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, തീയേറ്ററുകൾ എന്നിവിടങ്ങളിൽ പ്രവേശനം സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം

8. പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം

9. നിശ്ചിത ഇടവേളകളിൽ കൈകൾ സാനിറ്റൈസ് ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ സജ്ജീകരണം ഒരുക്കണം

10. നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി

""

ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കേരളാ സാംക്രമിക രോഗനിയന്ത്രണ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, ദുരന്തനിവാരണ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കും.

എ. അലക്‌സാണ്ടർ

ജില്ലാ കളക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.