SignIn
Kerala Kaumudi Online
Thursday, 19 September 2024 1.41 AM IST

പൂച്ചാക്കൽ പട്ടണത്തിൽ സമൂഹ ചിത്രരചന

Increase Font Size Decrease Font Size Print Page
poochakkal

പൂച്ചാക്കൽ: ജനുവരി 1, 2 തീയതികളിൽ പാണാവള്ളി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുപ്പത്തിയൊന്നാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമൂഹ ചിത്രരചന പൂച്ചാക്കൽ നിവാസികൾക്ക് പുതിയ അനുഭവമായി. ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.ആർ. ഗിരീഷ് അദ്ധ്യക്ഷനായി. ചിത്രകാരന്മാരായ സജിത്ത് പനക്കൽ, സുരേഷ് പൂക്കൈത, നിഷാദ് പൂച്ചാക്കൽ, പി.ജി. സുരേഷ് കുമാർ, കെ.എസ്. ഭാനു,​ വിദ്യാർത്ഥികളായ നിയ മരിയ, കൃഷ്ണേന്ദു, ദേവകി, പി.ആർ. നയൻ, അധീന അനിൽകുമാർ, അനുശ്രീ.എസ്. കുമാർ, ആദിതേജ്.കെ. അജയൻ എന്നിവർ വർണം പകർന്നു. കെ.എസ്.ടി.എ നേതാക്കളായ പി.ഡി. ജോഷി, എൻ.ജി. ദിനേശ് കുമാർ, സി. സൽജ,​ കെ.എസ്. സജീഷ് കുമാർ,​ കെ.പി. ഇബ്രാഹിം, യു.എസ്. സന്ധ്യാമോൾ, പി. തിലകൻ, ബി. ഷഫ്‌ന, കെ.കെ. അജയൻ, ജീവാനന്ദ്, അഷ്‌കർ, എസ്. ബിജു എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.