ചേർത്തല: യൂത്ത് കോൺഗ്രസ് ചേർത്തല നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വർഗീയതയ്ക്കെതിരെയുള്ള കാമ്പയിൻ യുണൈറ്റഡ് ഇന്ത്യ ഐക്യ സദസ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി.വിമൽ അദ്ധ്യക്ഷത വഹിച്ചു. വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി.സി മുൻ സെക്രട്ടറി എസ്.ശരത്, കെ.ആർ.രൂപേഷ്, അരുൺ.എസ്.കുറ്റിക്കാട്,വി.എൻ.അജയൻ, മധു വാവക്കാട്,ടി എച്ച്.സലാം, ആർ. ശശിധരൻ, സജി കുര്യാക്കോസ്, എസ്.സഹീർ,അജയ് ജ്യൂവൽ കുര്യാക്കോസ്, ആർ.രവിപ്രസാദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |