ആലപ്പുഴ: എയിഡഡ് വിദ്യാഭ്യാസ മേഖലയിൽ ഭരണഘടനാപരമായതും സാമൂഹിക നീതിയിൽ അധിഷ്ഠിതവുമായ സംവരണം ഏർപ്പെടുത്തണമെന്ന് എസ്.സി,എസ്.ടി അനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചുള്ള നിവേദനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ,പ്രതിപക്ഷ നേതാവ്,പട്ടിക വിഭാഗ വികസന വകുപ്പ് മന്ത്രി എന്നിവർക്ക് നൽകി. ആവശ്യങ്ങളിൽ അടിയന്തര തീരുമാനം ഉണ്ടാകണമെന്നാവശ്യപ്പെട്ട് 8 ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു ലക്ഷം പോസ്റ്റ് കാർഡുകൾ മുഖ്യമന്ത്രിക്ക് അയക്കുമെന്ന് നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഫെഡറേഷൻ ഒഫ് എസ്.സി, എസ്.ടി ജനറൽ കൺവീനർ എ.ശശിധരൻ, ചീഫ് കോ-ഓർഡിനേറ്റർ എ.ജി,സുഗതൻ,ട്രഷറർ രാമചന്ദ്രൻ മുല്ലശേരി ,വാസുദേവൻ,കെ.കെ.ശശി,പി.പി.സർവ്വൻ,പി.എൻ.സുകുമാരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |