SignIn
Kerala Kaumudi Online
Friday, 20 September 2024 3.09 AM IST

പെൻഷൻകാരുടെ സമരം

Increase Font Size Decrease Font Size Print Page
s

അമ്പലപ്പുഴ : കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ സമരം പതിനെട്ട് ദിവസം പിന്നിട്ടു. പെൻഷൻ പരിഷ്കരണം സംബന്ധിച്ച് ചർച്ചകൾ ആരംഭിക്കുക, പെൻഷൻ എല്ലാ മാസങ്ങളിലും ആദ്യ പ്രവൃത്തി ദിവസം വിതരണം ചെയ്യുക , പെൻഷൻ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കുക , ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇന്നലത്തെ ധർണ എസ്.യു.സി.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം റ്റി.മുരളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജി.തങ്കമണി , വി.രാധാകൃഷ്ണൻ , റ്റി.സി.ശാന്തിലാൽ ,എം.പി.പ്രസന്നൻ ,എസ്.പ്രേംകുമാർ , അബ്ദുൽ ഹക്കീം ,എ.ബഷീർകുട്ടി ,വി.വി.ഓംപ്രകാശ് ,വി.പി.രാജപ്പൻ ,പി.കെ.നാണപ്പൻ ,എം.ജെ.സ്റ്റീഫൻ ,ബി.രാമചന്ദ്രൻ ,ബാലമുരളി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.