മാന്നാർ: മുസ്ളിം മത വിദ്യാഭ്യാസ രംഗത്ത് അനേകർക്ക് ഗുരുനാഥനായ അസീസ് ഉസ്താദിന്റെ വേർപാട് മാന്നാറിന് നൊമ്പരമായി. ഇന്നലെ മരിച്ച മാന്നാർ കുരട്ടിശേരി നമ്പോകാവിൽ കിഴക്കേതിൽ ബി. അബ്ദുൽ അസീസ് (61) മാന്നാർ പുത്തൻപള്ളി മദ്രസയിലെ മുൻ അദ്ധ്യാപകനായിരുന്നു. മാന്നാർ മുസ്ലിം ജമാഅത്തിലെയോ, പരിസര ജമാഅത്തിലെയോ വീടുകളിലും മറ്റും നടക്കുന്ന മതപരമായ ചടങ്ങുകൾക്കും മരണാനന്തര കർമ്മങ്ങൾക്കും നേതൃത്വം നൽകിയിരുന്നത് അസീസ് ഉസ്താദായിരുന്നു. പ്രശ്ന പരിഹാരങ്ങൾക്കായി ഇതര സമുദായാംഗങ്ങളും ഉസ്താദിനെ തേടിയെത്തിയിരുന്നു. ലോക്ഡൗൺ കാലത്ത് ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ മാന്നാർ ജുമാമസ്ജിദിൽ ബാങ്ക് വിളിക്കുകയും നിസ്കാരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് മാന്നാർ ജുമാ മസ്ജിദിൽ കബറടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |