അമ്പലപ്പുഴ: സർവീസിലിരിക്കെ മരിച്ച പൊലീസുകാരുടെ ആശ്രിതർക്ക് സഹായധനം കൈമാറി. അമ്പലപ്പുഴ കരുമാടി ശ്രീപ്രിയ നിവാസിൽ പ്രസന്നൻ, കളർകോട് സനാതനപുരം ദ്വാരകയിൽ ദീപു കൃഷ്ണൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടനാംഗങ്ങളിൽ നിന്ന് 12.8 ലക്ഷം രൂപ സമാഹരിച്ച് നൽകിയത്. ഇരുകുടുംബങ്ങൾക്കും 6.4 ലക്ഷം രൂപ വീതമാണ് നൽകിയത്. എച്ച്. സലാം എം.എൽ.എ സഹായധനം കൈമാറി. അമ്പലപ്പുഴ സി.ഐ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു.വി. നായർ അദ്ധ്യക്ഷനായി. ജില്ലാ പൊലീസ് ചീഫ് ജി. ജയ്ദേവ്, അമ്പലപ്പുഴ ഡിവൈ.എസ്.പി എസ്.ടി. സുരേഷ് കുമാർ, ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി പി. പ്രദീപ്, സംസ്ഥാന നിർവാഹക സമിതിയംഗം കെ. ജയകൃഷ്ണൻ, അമ്പലപ്പുഴ സി.ഐ എസ്. ദ്വിജേഷ്, പൊലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം എസ്. സന്തോഷ്, പ്രസിഡന്റ് മനുമോഹൻ, സി.ആർ. ബിജു, ആന്റണി രതീഷ്, ലോറൻസ് എന്നിവർ സംസാരിച്ചു. പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ. അഞ്ജു സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |