ആലപ്പുഴ: സോഷ്യൽ ജസ്റ്റീസ് ഫാറം ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്ന ഹൃദയപൂർവം അമ്മയ്ക്കൊപ്പം സ്നേഹക്കൂട്ടായ്മ 11ന് നടക്കും. ഉച്ചക്ക് 2ന് ആലപ്പുഴ ടൗൺ എൽ.പി സ്കൂൾ ഹാളിൽ നടക്കുന്ന കൂട്ടായ്മ സോഷ്യൽ ജസ്റ്റീസ് ഫാറം സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജോ. സെക്രട്ടറി കെ.ആർ. ഷാജി അദ്ധ്യക്ഷനാകും. മുതിർന്ന അമ്മമാരെ ആദരിക്കലും കുഞ്ഞിളം കൈയിൽ സമ്മാനവും നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ് നിർവഹിക്കും. ഗുരുവന്ദനം സംസ്ഥാന സെക്രട്ടറി ഡോ. അഞ്ചിൽ രഘുവും പ്രതിഭകളെ ആദരിക്കൽ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. വിനീതയും നിർവഹിക്കും. പി.ടി.എ അംഗങ്ങളെ സോഷ്യൽ ജസ്റ്റീസ് ഫാറം ജില്ലാ വൈസ് പ്രസിഡന്റ് വർഗീസ് വാരണം ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |