SignIn
Kerala Kaumudi Online
Thursday, 19 September 2024 4.00 AM IST

ജനസമക്ഷം സിൽവർ ലൈൻ വിശദീകരണ യോഗം ഇന്ന്

Increase Font Size Decrease Font Size Print Page
krail

ആലപ്പുഴ: തിരുവനന്തപുരം - കാസർകോട് സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതിയെ കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിന് ജില്ലയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം ജനസമക്ഷം സിൽവർ ലൈൻ ഇന്ന് നടക്കും. രാവിലെ 10.30ന് ആലപ്പുഴ എസ്.വി.ഡി സെന്റിനറി ഓഡിറ്റോറിയത്തിൽ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. കെ - റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത്ത് കുമാർ പദ്ധതി വിശദീകരിക്കും. കെ - റെയിൽ പ്രോജക്ട് ആൻഡ് പ്ലാനിംഗ് ഡയറക്ടർ പി. ജയകുമാർ സ്വാഗതവും ജോ. ജനറൽ മാനേജർ ജി. അനിൽകുമാർ നന്ദിയും പറയും. പദ്ധതി സംബന്ധിച്ച സംശയങ്ങൾക്ക് മന്ത്രിമാരും കെ - റെയിൽ പ്രതിനിധികളും മറുപടി നൽകും. രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികൾ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.