ആലപ്പുഴ: ദേശീയ നിയമ സേവന അതോറിട്ടിയുടെ നിർദ്ദേശപ്രകാരം ജില്ലാ നിയമ സേവന അതോറിട്ടി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലും മാർച്ച് 12ന് ദേശീയ ലോക് അദാലത്ത് നടത്തും. നിലവിൽ കോടതികളുടെ പരിഗണനയിലിരിക്കുന്നതും ഒത്തുതീർപ്പാക്കാവുന്നതുമായ കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ബാങ്കുകൾ സമർപ്പിച്ച വായ്പാ കുടിശിക കേസുകൾ, കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി, ബി.എസ്.എൻ.എൽ, സ്വകാര്യ മൊബൈൽ കമ്പനികൾ, തൊഴിൽ വകുപ്പ് എന്നിവർ സമർപ്പിച്ച കേസുകൾ, രജിസ്ട്രേഷൻ വകുപ്പ് സമർപ്പിച്ച അണ്ടർ വാല്യുവേഷൻ കേസുകൾ, ഏതെങ്കിലും കോടതിയുടെ പരിധിയിൽ വരാവുന്നതും നിയമപ്രകാരം ഒത്തുതീർപ്പാക്കാവുന്നതുമായ തർക്കങ്ങൾ എന്നിവ പരിഗണിക്കും. പരാതികൾ താലൂക്ക് നിയമസേവന ഓഫീസുകളിലോ ജില്ലാ നിയമസേവന അതോറിട്ടി ഓഫീസിലോ സമർപ്പിക്കണമെന്ന് ജില്ലാ ജഡ്ജ് കെ.കെ. സുജാത അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |