കായംകുളം: കോവിഡ്19, ഒമിക്രോൺ എന്നിവ കൂടുതൽ വ്യാപകമാകുന്ന സാഹചരൃത്തിൽ കായംകുളം മണ്ഡലത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ഓൺലൈനായി യോഗം ചേർന്നു.
എല്ലാ വാർഡുകളിലും ജാഗ്രതാ സമിതി അടിയന്തരമായി ചേർന്ന് രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു.
ആരോഗ്യ കേന്രങ്ങളിൽ ആവശ്യമായ മരുന്നു കളുടെ ലഭ്യത, ആംബുലൻസ് സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കും.കായംകുളം കേന്ദ്രമാക്കി ഒബ്സർവേഷൻ യൂണിറ്റ് ആരംഭിക്കുന്നത് പരിഗണിക്കും. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.
യു പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ ചെയർപേഴ്സൺ, ഗ്രാമഞ്ചായത്ത് പ്രസിഡന്റമാർ, കാർത്തികപ്പള്ളി, മാവേലിക്കര തഹസീൽദാർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |