ആലപ്പുഴ: സി.പി.എം സൗത്ത് ഏരിയ സമ്മേളനങ്ങളുടെ തുടർച്ചയായി ഡി.വൈ.എഫ്.ഐ ഏരിയ സമ്മേളനത്തിലും കടുത്ത വിഭാഗീയത. പുതിയ ആളുകളെ എടുക്കുന്നത് സംബന്ധിച്ച് രൂക്ഷമായ തർക്കത്തെ തുടർന്ന് ഒരുമണിക്കൂറോളം സമ്മേളനം നിർത്തിവച്ചു. ഡി.വൈ.എഫ്.ഐ ഏരിയ ട്രഷറർ എം.എസ്.സജീവ്, ഏരിയ ജോയിന്റ് സെക്രട്ടറി അനീഷ് കുര്യൻ എന്നിവരാണ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. 35 വയസ് കഴിഞ്ഞവരെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കണമെന്നാണ് ചട്ടം. എന്നാൽ പുതുതായി തിരഞ്ഞെടുത്ത ഏരിയാ സെക്രട്ടറി 37 വയസ് പിന്നിട്ടയാളാണെന്ന് ആക്ഷേപം ഉയർന്നു. ഇവരെ കൂടാതെ പ്രജി ലാൽ, ജിമ്മി എന്നിവരും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ചിത്തരഞ്ജൻ പക്ഷം ഡി.വൈ.എഫ്.ഐ ഏരിയ കമ്മിറ്റി പിടിച്ചെടുത്തു. ജില്ലാ സമ്മേളനത്തിൽ വിഭാഗീയ പ്രവണതകൾ അനുവദിക്കുകയില്ലെന്ന് പിണറായി വിജയൻ പറഞ്ഞതിന് പിന്നാലെ നടന്ന സമ്മേളനത്തിലാണ് വിഭാഗീയത പ്രകടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |