ആലപ്പുഴ : ബി.കെ.എം.യു നേതൃത്വത്തിൽ ഇന്നലെ അവകാശ പ്രഖ്യാപന ദിനമായി ആചരിച്ചു. കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെ നേത്യത്വത്തിൽ ഒരു ലക്ഷം കത്തുകൾ മുഖ്യമന്ത്രിക്ക് അയച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തുക ,അറുന്നൂറ് രൂപാ കൂലിയും ഇരുന്നൂറ് ദിന തൊഴിലും നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്തുകൾ അയച്ചത്. ആലപ്പുഴ ഹെഡ് പോസ്റ്റാഫിൽ ജില്ലാ സെക്രട്ടറി ആർ അനിൽ കുമാർ കത്ത് പോസ്റ്റ് ചെയ്യ്ത് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് എ. ആബിദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിൽ 50ൽപ്പരം കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |