ആലപ്പുഴ: ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയിൽ അംഗമാകാൻ സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. ഈ മാസം 10, 11 തീയതികളിൽ കെ.എസ്.ഇ.ബി ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിളിന്റെ പരിധിയിൽ ആലപ്പുഴ ടൗൺ, നോർത്ത്, സൗത്ത്, അമ്പലപ്പുഴ, പുന്നപ്ര, തകഴി, കിടങ്ങറ, കൈനകരി, ചമ്പക്കുളം, എടത്വ, മങ്കൊമ്പ്, കലവൂർ, പാതിരപ്പള്ളി, എസ്.എൽ പുരം, മുഹമ്മ, അർത്തുങ്കൽ, കുത്തിയതോട്, പട്ടണക്കാട്, തണ്ണീർമുക്കം, ചേർത്തല, ചേർത്തല ഈസ്റ്റ്, പൂച്ചാക്കൽ, അരൂക്കുറ്റി, അരൂർ എന്നീ സെക്ഷൻ ഓഫീസുകളിൽ ക്യാമ്പ് നടക്കും. വൈദ്യുതി ബിൽ അല്ലെങ്കിൽ 13 അക്ക കൺസ്യൂമർ നമ്പർ, കെ.എസ്.ഇ.ബിയിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പരുള്ള ഫോൺ എന്നിവ കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾ ഇ - കിരൺ വെബ്സൈറ്റിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |