ചേർത്തല:മുഹമ്മ ആര്യക്കര ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ 2020-22 കാലയളവിലെ എസ്.പി. സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.ചേർത്തല ഡിവൈ.എസ്.പി ടി.ബി വിജയൻ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് വി.കെ.ഷക്കില കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു,പദ്ധതിയുടെ പി.എസ്.എൽ.ഒ യും മുഹമ്മ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുമായ എൻ.വിജയൻ, എസ്.പി.സി ജില്ല എ.ഡി.എൻ ഒ.മുഹമ്മദ് അസ്ലാം,പഞ്ചായത്ത് വൈസ് പ്രസിഡന്റും പി.ടി.എ പ്രസിഡന്റുമായ എൻ.ടി.റെജി,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എസ്.സജീവ്,സ്കൂൾ സി.പി.ഒ മാരായ പി.ആർ. അശ്വതി,ബി.എസ്.ബിപിൻ,മുൻ സി.പി.ഒ കിരൺ ബാബു,ജയസൂര്യ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |