ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പന്റെ ചരമദിനം നാളെ ആചരിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അറിയിച്ചു. രാവിലെ 10ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ വലിയ ചുടുകാട്ടിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് 5ന് ചേർത്തല ദേവീക്ഷേത്രത്തിന് സമീപം ചേരുന്ന സി.കെ.ചന്ദ്രപ്പൻ, കെ.ആർ.സ്വാമിനാഥൻ അനുസ്മരണം ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എസ്.പ്രകാശൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ടി.ജെ.ആഞ്ചലോസ്, പി.വി.സത്യനേശൻ, ജി.കൃഷ്ണപ്രസാദ്, എം.കെ.ഉത്തമൻ, എൻ.എസ്.ശിവപ്രസാദ്, എം.സി.സിദ്ധാർത്ഥൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |