അമ്പലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഇല്ലിച്ചിറ കോളനിക്ക് പാർശ്വഭിത്തി കെട്ടുന്ന പ്രവൃത്തികൾക്ക് തുടക്കമായി. പട്ടികജാതി വിഭാഗങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി 75 ലക്ഷം രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചത്. നിർമ്മാണോദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.എസ് .സുദർശനൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി .അഞ്ജു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, അഡ്വ.വി.എസ്. ജിനുരാജ്, പട്ടികജാതി വികസന ഓഫീസർ ആർ.മിനി, കെ.എം.നിധിൻ എന്നിവർ സംസാരിച്ചു. യു. ബിന്ദുമോൾ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |