ഹരിപ്പാട് : ജനങ്ങളുടെ പ്രശ്നങ്ങൾ ജനകീയമായി തന്നെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കാർത്തികപ്പള്ളി താലൂക്കിൽ ജനകീയ സമിതികൾ നിലവിൽ വന്നു. എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ച സമിതി യോഗം ചേരും. വില്ലേജ് ഓഫീസർ കൺവീനറായ സമിതിയിൽ നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളും സ്ഥലം എം.എൽ.എ യുടെ പ്രതിനിധിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് പരിധിയിൽ വരുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സർക്കാർ നാമനിർദേശം ചെയ്യുന്ന ഒരു വനിതാ പ്രതിനിധി, ഒരു പട്ടികജാതി/പട്ടികവർഗ പ്രതിനിധി, വില്ലേജിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർ എന്നിവർ അംഗങ്ങളാണ്. താലൂക്ക് തല ഉദ്ഘാടനം ഹരിപ്പാട് വില്ലേജ് ഓഫീസിൽ തഹസിൽദാർ ഡി. ദിലീപ്കുമാർ നിർവഹിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |