SignIn
Kerala Kaumudi Online
Thursday, 19 September 2024 1.33 AM IST

കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കണം

Increase Font Size Decrease Font Size Print Page
pension

ആലപ്പുഴ: കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പന്ത്രണ്ടു വർഷങ്ങൾക്ക് മുമ്പ് നടത്തിയ പെൻഷൻ പരിഷ്‌കരണത്തിന് ശേഷം പെൻഷൻ പരിഷ്‌കരിച്ചിട്ടില്ലന്ന് യൂണിറ്റ് യോഗം ഉദ്ഘാടനം ചെയ്ത യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് രണ്ടു തവണ പെൻഷൻ പരിഷ്കരണവും ട്രാൻസ്‌പോർട്ടിൽ ശമ്പളപരിഷ്‌കരണവും നടത്തിയിട്ടും പെൻഷൻകാരെ അവഗണിക്കുകയാണന്ന് യോഗം അഭിപ്രായപ്പെട്ടു. യൂണിറ്റ് കമ്മിറ്റി യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ, കേന്ദ്ര സമിതി അംഗം ജി. തങ്കമണി, എം.പി. പ്രസന്നൻ, കെ.എം. സിദ്ധാർഥൻ ,എ. ബഷീർകുട്ടി, എസ്. പ്രേംകുമാർ, ടി.സി. ശാന്തിലാൽ, എം. പുഷ്പാംഗദൻ, എം.ജെ. സ്റ്റീഫൻ, ഇ.എ. ഹക്കിം, കെ.ജെ. ആന്റണി, എ.എസ്. പത്മകുമാരി, കെ.ടി. മാത്യു, ജി. ബാലമുരളി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.