അമ്പലപ്പുഴ: കേരള സീനിയർ സിറ്റിസൺ ഫോറം അമ്പലപ്പുഴ വടക്ക് വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എൻ.ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരൻമാർക്ക് റെയിൽവേ യാത്രയ്ക്ക് നൽകിയിരുന്ന ഇളവ് പുന:സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് എ. റഷീദ് അധ്യക്ഷനായി. സെക്രട്ടറി വി.ഗംഗാധരൻ റിപ്പോർട്ടും കണക്കവതരണവും നടത്തി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അംഗങ്ങളെ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിച്ചു. ജില്ലാ പ്രസിഡന്റ് എം.ശ്രീകുമാരൻ തമ്പി, മധുകുമാർ, കെ.വേണുകുമാർ ഗ്രാമപഞ്ചായത്തംഗം ലേഖാ മോൾ സനൽ, തുടങ്ങിയവർ പ്രസംഗിച്ചു. എം.എം. പണിക്കർ പ്രസിഡന്റായും വി.ഗംഗാധരൻ സെക്രട്ടറിയായും എച്ച്. സുബൈർ ഖജാൻജിയായും കെ.കെ.ഗോപി, ഗ്രിഗറി എന്നവർ വൈസ് പ്രസിഡന്റുമാരായും പതിനഞ്ചംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |