അമ്പലപ്പുഴ : അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി കന്നാ മുക്ക് ഭാഗത്ത്, ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിലുണ്ടായ ചോർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണികൾ ഇന്ന് ആരംഭിക്കും. അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സാധനസാമഗ്രികൾ ഇന്നലെ കൊണ്ടുവന്നു. ഇന്ന് പമ്പിംഗ് നിർത്തി അറ്റകുറ്റപ്പണി ആരംഭിക്കും. കടപ്ര ആറ്റിൽ നിന്നും കരുമാടി ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പമ്പിംഗ് 3 ദിവസമാണ് നിർത്തിവയ്ക്കുക. പമ്പിംഗ് നിർത്തിവയ്ക്കുമ്പോൾ ആലപ്പുഴ നഗരത്തിലും 8 സമീപ പഞ്ചായത്തുകളിലും കുടിവെള്ളവിതരണം മുടങ്ങും. കേളമംഗലം മുതൽ തകഴി വലിയ പാലം വരെയുള്ള 371 മീറ്റർ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനായി അടുത്തിടെ ഒരാഴ്ച പമ്പിംഗ് നിർത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പമ്പിംഗ് നിറുത്തിവയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |