മാന്നാർ: പൈതൃകഗ്രാമം ടൂറിസം പദ്ധതിയുടെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം മാന്നാർ പന്നായിക്കടവിലെ ബോട്ടുജെട്ടിയും പരിസരവും സന്ദർശിച്ചതിനെ 'മിലൻ 21 ' സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ആലപ്പുഴ -ചെങ്ങന്നൂർ-മാന്നാർ ഉൾപ്പെടുത്തിയുള്ള പദ്ധതിയിൽ വെങ്കല നാടായ മാന്നാറിന് പ്രഥമസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലായിൽ ഗവൺമെന്റ് തലത്തിൽ നൽകിയ നിവേദനത്തിൽ മിലൻ 21 ആവശ്യപ്പെട്ടിരുന്നു. 35 കോടി ചെലവിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി കാലതാമസമില്ലാതെ നടപ്പാക്കുന്നതിന് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടപടി സ്വീകരിക്കണമെന്ന് മിലൻ 21 ഭാരവാഹികളായ പി.എ.എ ലത്തീഫ്, സുരേഷ് ചേക്കോട്ട്, എം.എ ഷുക്കൂർ, മധു പുഴയോരം, എൻ.പ്രഭാകരൻ, ടി.എസ് ഷഫീക്ക്, ബൈജു വി.പിള്ള, ജേക്കബ് മാത്യു എന്നിവർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |