SignIn
Kerala Kaumudi Online
Thursday, 19 September 2024 2.49 PM IST

കേരള ഓട്ടോമൊബൈൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ: സമസ്ത മേഖലയേയും തകർക്കുന്ന കേന്ദ്ര സർക്കാർ ലക്ഷക്കണക്കിന് സാധാരണക്കാർ ഉപജീവനമാർഗം കണ്ടെത്തുന്ന മോട്ടോർ വാഹന മേഖലയേയും തകർക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് എച്ച്. സലാം എം. എൽ. എ പറഞ്ഞു. ആൾ കേരള ഓട്ടോമൊബൈൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പറവൂർ ഇ .എം. എസ് കമ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം. കെ. സോമനാഥൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പാളയം ബാബു, സംസ്ഥാന സെക്രട്ടറി യൂസഫ് പുന്നപ്ര, ട്രഷറർ വിതുര രാജേന്ദ്രൻ, സെക്രട്ടറാ ഷിബു ജോസഫ്, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രേംജിത്ത്, ക്ഷേമനിധി ബോർഡ് ജില്ലാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുലേഖ, പ്രവീൺ, സുനിൽ, സോജി കരുമാടി, അപ്പു, ഉദയകുമാർ, അയ്യപ്പൻ പിള്ള, സുജിത്ത്, കാർത്തിക് എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പ്രമോദ് പോഞ്ഞിക്കര സ്വാഗതം പറഞ്ഞു. ഭാരവാഹികളായി എം. കെ. സോമനാഥൻ (പ്രസിഡന്റ്), വി .എക്സ്. സെബാസ്റ്റ്യൻ, സുജിത്ത് (വൈസ് പ്രസിഡന്റുമാർ), ജഗദീഷ് (സെക്രട്ടറി), ലോറൻസ്, ഷാജി നികർത്തിൽ (ജോയിന്റ് സെക്രട്ടറിമാർ), പ്രമോദ് പോഞ്ഞിക്കര (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.