ആലപ്പുഴ: ഇന്നും നാളെയും ഓറഞ്ച് അലർട്ട് വന്ന സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ മഴയെ നേരിടാൻ ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചു. വിവിധ വകുപ്പുകൾക്ക് പ്രതിരോധ നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രധാന തീരുമാനങ്ങൾ
എല്ലാ താലൂക്കുകളിലും കളക്ടറേറ്റിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ
കൊവിഡ് ബാധിതർ, കിടപ്പു രോഗികൾ എന്നിവരെ പുനരധിവസിപ്പിക്കാൻ ക്രമീകരണങ്ങൾ
ഗ്രാമപഞ്ചായത്തുകളിൽ ദുരന്ത നിവാരണ സമിതികൾ കൂടാൻ നടപടി
ഗ്രാമപഞ്ചായത്തുകളിൽ ദുരന്ത നിവാരണ സമിതികൾ കൂടാൻ നടപടി
പുളിക്കീഴിലെയും ചെറുതനയിലെയുമുൾപ്പടെ താത്കാലിക ഓരുമുട്ടുകൾ നീക്കം ചെയ്യും
ദുരിതാശ്വാസ ക്യാമ്പ്, മെഡിക്കൽ ക്യാമ്പ് എന്നിവയ്ക്ക് ഒരുക്കം
#കൺട്രോൾ റൂം ഫോൺനമ്പരുകൾ
* ആലപ്പുഴ കളക്ടറേറ്റ്: 0477 2238630, 1077 (ടോൾ ഫ്രീ)
# താലൂക്ക് തല കൺട്രോൾ റൂം
* ചേർത്തല: 0478 2813103
* അമ്പലപ്പുഴ: 0477 2253771
* കുട്ടനാട്: 0477 2702221
* കാർത്തികപ്പള്ളി: 0479 2412797
* മാവേലിക്കര: 0479 2302216
* ചെങ്ങന്നൂർ: 0479 2452334
# ജാഗ്രത വേണം
മഴ ശക്തമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ പൂർണമായും കടലിൽ പോകുന്നത് ഒഴിവാക്കണം. ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടവർ അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണം. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സ്വകാര്യപൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ നീക്കം ചെയ്യുകയോ സുരക്ഷിതമാക്കുകയോ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |