ആലപ്പുഴ : കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അടിയന്തരമായി വേതനം വിതരണം ചെയ്യണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. തൊഴിലാളികൾ വേതനത്തിനായി കൈ നീട്ടുമ്പോൾ വേതനം നിഷേധിക്കുന്ന മാനേജ്മെന്റ് നയം സർക്കാർ നയത്തിന്റെ ഭാഗമാണോയെന്ന് വിശദീകരിക്കണമെന്ന് ഐക്യദാർഢ്യ പ്രകടനം ഉദ്ഘാടനം ചെയ്തു ബേബി പാറക്കാടൻ ചോദിച്ചു. ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിക്കുന്ന ജീവനക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റ ആഭിമുഖ്യത്തിൽ ആലപ്പുഴ ബസ് സ്റ്റാൻഡിൽ സ്റ്റാൻഡ് ചുറ്റി പ്രകടനം നടത്തി. പ്രതിഷേധ സമ്മേളനത്തിൽ എ.ബഷീർകുട്ടി അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ വിശദീകരിച്ചു. പ്രകടനത്തിന് ബേബി പാറക്കാടൻ ,വി.രാധാകൃഷ്ണൻ ,ജി.തങ്കമണി ,ബി.ഗോപകുമാർ ,എം.പി.പ്രസന്നൻ,കെ.എം.സിദ്ധാർഥൻ ,എസ്.പ്രേംകുമാർ ,എം.പുഷ്പാംഗദൻ ,ഇ.എ.ഹക്കിം ,എം.ജെ.സ്റ്റീഫൻ ,കെ.റ്റി.മാത്യു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |