SignIn
Kerala Kaumudi Online
Friday, 20 September 2024 2.58 PM IST

രംഗശ്രീ കലാജാഥയ്ക്ക് തുടക്കമായി

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ കനിവ് രംഗശ്രീ കലാസംഘത്തിന്റെ പര്യടനത്തിന് ജില്ലയിൽ തുടക്കമായി. കൈനകരിയിൽജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി കലാജാഥ ഉദ്ഘാടനം ചെയ്തു. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. 26 വരെ ജില്ലയിലെ 20 കേന്ദ്രങ്ങളിൽ സംഘം പര്യടനം നടത്തും. ഇന്നലെ ചമ്പക്കുളം, രാമങ്കരി, കാവാലം, മുട്ടാർ എന്നിവിടങ്ങളിൽ കലാപരിപാടികൾ അവതരിപ്പിച്ചു.

ഇന്ന് തകഴി, അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലാണ് പര്യടനം. കരിവെള്ളൂർ മുരളി സംഗീതം നൽകിയ നൃത്തശില്പം, റഫീഖ് മംഗലശ്ശേരി രചിച്ച കരിവെള്ളൂർ മുരളി സംവിധാനം ചെയ്ത 'കേരള വർത്തമാനം" നാടകം എന്നിവയാണ് കലാസംഘം അവതരിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.