അമ്പലപ്പുഴ : പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പറവൂർ പടിഞ്ഞാറ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ജില്ലാ ഓഫീസ് പടിക്കൽ കാലിക്കുടവുമേന്തി വാട്ടർ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് സാജൻ എബ്രഹാം നേതൃത്വം നൽകി. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദ് ഉദ്ഘാടനം ചെയ്തു. എം.എച്ച്. വിജയൻ, പി.വി.ഷാജി, എ.അർ.കണ്ണൻ,രാജുമോൻ, ഡി.പി.ബാബു, മിനിമോൾ, വി.വാസു,ഗോപിനാഥൻ, രമേശൻ, മിനി എബ്രഹാം,ടിമി,സിനി ,റീന,സിനിമോൾ,സജി, ലിസ, മേരിക്കുട്ടി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |