പൂച്ചാക്കൽ. ഹജ്ജ് കർമ്മത്തിന് പോകുന്ന ചേർത്തല താലൂക്ക് സ്വദേശികൾക്ക് വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാ അത്തിന്റെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. സമ്മേളനം മജ്ലിസുൽ അബ്റാർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡി.എം. മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് പി.എ.ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ ജബ്ബാർ പേഴയ്ക്കാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. പി.എൻ. നിസാമുദ്ദീൻ , കെ.എം.മുഹമ്മദ്, വി.എ. അമീൻ, എൻ.എം.ഷാജഹാൻ, അബ്ദുൾ റഹീം ഫൈസി, ഷാഹുൽ ഹമീദ് ഇർഫാനി, ഇ കൊച്ചുണ്ണി കുഞ്ഞ്, സി.എം. നാസർ, സി.എം.എ.ഖാദർ, മുനീർ അബ്റാരി, അഷ്റഫ് ബാഖവി എം.കബീർ ഹാജി, റഹ്മത്തുള്ള എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |