ചാരുംമൂട് : ചെറുമുഖം ഗവ.എൽ.പി.സ്കൂളിൽ അദ്ധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം 8 ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ അസൽ സർഫിക്കറ്റുകളുമായി ഹാജരാകണം.
കുടശ്ശനാട് ഗവ.എസ്.വി.എച്ച്.എസ്.എസിൽ ദിവസ വേതനാടിസ്ഥാനത്തിൽ എൽ.പി.എസ്.ടി, യു.പി.എസ്.ടി,
എച്ച്.എസ്.എ (കണക്ക് ) എന്നീ ഒഴിവുകളിലേക്ക് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി 8ന് ഹാജരാകണം. എൽ.പി.എസ്.റ്റിക്ക് രാവിലെ 9.30നും എച്ച്.എസ്.എയ്ക്ക് 11നും യു.പി.എസ്.ടിയ്ക്ക് ഉച്ചയ്ക്ക് 2നുമാണ് അഭിമുഖം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |