ആലപ്പുഴ: 'മനഃസ്ഥിതി മാറ്റാം പരിസ്ഥിതി കാക്കാം, കരുതാം ഭൂമിയെ' പദ്ധതിക്ക് ആലപ്പുഴയിൽ തുടക്കമായി. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്കായി ബ്ലീച്ചിംഗ് പൗഡറും ലോഷനും നഗരസഭയിലെ ആലിശേരി വാർഡിലെ മുഴുവൻ വീടുകളിലും എത്തിച്ചു. പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ വീടുകളിൽ എത്തിച്ച് നൽകുന്ന കാമ്പയിൻ ആലപ്പുഴ ഡിവൈഎസ്.പി എൻ.ആർ.ജയരാജിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് ആരംഭിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു തോമസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആർ.വിനീത , എ.ഡി.എസ് ചെയർപേഴ്സൺ നബീസ അക്ബർ, എ.ആർ.രംഗൻ,ഡി.സുദർശനൻ, മുംതാസ് ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |