SignIn
Kerala Kaumudi Online
Thursday, 19 September 2024 5.06 PM IST

മുല്ലയ്ക്കൽ ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ: മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരിക്ഷേത്രത്തിൽ ഇന്നു മുതൽ 17 വരെ ശുദ്ധിപൂജകൾ, പരിഹാരഹോമങ്ങൾ എന്നിവ നടക്കും. 17ന് സഹസ്രകലശവും അഷ്ടബന്ധകലശവും നടക്കുമെന്ന് ക്ഷേത്ര അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങുകൾക്ക് പുതുമന ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. 17ന് രാവിലെ 6 മുതൽ 9 വരെ സഹസ്രകലശാഭിഷേകം, 9.30ന് കുംഭേശ കലശം, ബ്രഹ്മകലശം എന്നിവ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് ബ്രഹ്മകലശാഭിഷേകവും, തുടർന്ന് അഷ്ടബന്ധകലശാഭിഷേകവും നടക്കും. വാർത്താസമ്മേളനത്തിൽ ക്ഷേത്ര അഡ്ഹോക്ക് കമ്മിറ്റി ജനറൽ കൺവീനർ പറമ്പിൽ ശശികുമാർ, കമ്മിറ്റിയംഗങ്ങളായ എ.മണി, ടി.ജി.എച്ച് വെങ്കിടേശ്വരൻ, ജി.വിനോദ് കുമാർ, സബ് ഗ്രൂപ്പ് ഓഫീസർ ടി.ആർ.പ്രകാശ്കുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.