ആലപ്പുഴ: മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ലാ പര്യടനം 13ന് നടക്കും. പരിപാടിയുടെ പ്രചാരണ പ്രവർത്തനങ്ങളും ഒരുക്കങ്ങളും മുസ്ലിംലീഗ് ജില്ലാ നേതൃയോഗം വിലയിരുത്തി. യോഗത്തിൽ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എം.നസീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എച്ച്.ബഷീർകുട്ടി, ട്രഷറർ കമാൽ എം.മാക്കിയിൽ, അഡ്വ.നസീം ഹരിപ്പാട്, സെക്രട്ടറിമാരായ എസ്.എ.അബ്ദുൽ സലാം ലബ്ബ, അഡ്വ.എ.എ.റസാഖ്, എസ്.നജുമൽ ബാബു, പൂക്കുഞ്ഞ് കോട്ടപ്പുറം, എ.ഷാജഹാൻ, എസ്. മുഹമ്മദ് സാലിഹ്, വാഴയിൽ അബ്ദുല്ല, ബഷീർ തട്ടാപറമ്പിൽ, എം.എ.ലത്തീഫ്, എ.ഫക്രുദ്ദീൻ, സംസ്ഥാന കൗൺസിൽ അംഗം മുഹമ്മദ് കൊച്ചുകളം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |