ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക,തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുക,തൊഴിൽ സ്ഥിരത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.ഐ. - എ.ഐ. ടി.യു.സി ജില്ലാ കമ്മറ്റിയംഗങ്ങൾ നാളെ കളക്ടറേറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തും.
കയർ തൊഴിലാളികളുടെ സേവന - വേതന വ്യവസ്ഥകൾ പുതുക്കി നിശ്ചയിക്കുവാൻ സർക്കാരും, കയറ്റുമതിക്കാരും തയ്യാറാകാത്ത സാഹചര്യത്തിലാണ് സി.പി.ഐ എ.ഐ.ടി.യു.സി സംയുക്ത സമരം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി വിളിച്ചു ചേർത്ത കോൺഫറൻസും തൊഴിലാളികളുടെ കൂലി സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിയാതെ പിരിയുകയായിരുന്നു. ഉപവാസം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |